Showing posts with label ഇസ്ലാം. Show all posts
Showing posts with label ഇസ്ലാം. Show all posts

Saturday, April 10, 2010

യുക്തി വാദത്തില്‍നിന്ന് ഇസ്ലാമിലേക്ക്

പ്രശസ്ത ഇന്ത്യന്‍ മനോരോഗ വിദഗ്ധന്‍ ഡോ. പെരിയദര്‍ശന്‍ ഇസ്ലാം സ്വീകരിച്ചതായി സുഊദി അറേബ്യയിലെ അറബ് ന്യൂസ് ഇംഗ്ളീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ദൈവത്തില്‍നിന്ന് നേരിട്ടവതരിച്ച ഒരേയൊരു വേദഗ്രന്ഥത്തെ പിന്തുടരുന്നത് ഇസ്ലാം മാത്രമാണെന്ന് അബ്ദുല്ല എന്ന് പേരുമാറ്റിയ പെരിയദര്‍ശന്‍ പറഞ്ഞു. തമിഴ് വംശജനായ അദ്ദേഹം ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ യൂനിവേഴ്സിറ്റിയില്‍ വിസിറ്റിംഗ് പ്രഫസറാണ്. ഇന്ത്യയിലെ ചില കുഗ്രാമങ്ങളില്‍ പെണ്‍കുഞ്ഞുങ്ങളെ കൊല്ലുന്നതിനെക്കുറിച്ച് തമിഴില്‍ നിര്‍മിച്ച 'കറുത്തമ്മ' എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇദ്ദേഹം നിരീശ്വരവാദിയായാണ് അറിയപ്പെട്ടിരുന്നത്. ഉംറ നിര്‍വഹിക്കാനാണ് ഡോ. അബ്ദുല്ല മക്കയിലെത്തിയത്.