Monday, June 14, 2010

ജമാഅത്തെ ഇസ്‌ലാമിയെ ഞങ്ങള്‍ക്കറിയാം

ജമാഅത്തെ ഇസ്‌ലാമിയെ ഞങ്ങള്‍ക്കറിയാം

Saturday, June 12, 2010
ആദിവാസി ദലിത് ന്യൂനപക്ഷങ്ങളുടെ അവകാശ സമരങ്ങളില്‍ ശക്തമായ പിന്തുണനല്‍കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. തലചായ്ക്കാനൊരിടത്തിനും കുടിവെള്ളത്തിനും സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം നേടിയെടുക്കുന്നതിനുമായി 'ദൈവത്തിന്റെ സ്വന്തം നാട്ടില്‍' നടന്ന ദലിത് സമരങ്ങളില്‍ ജമാഅെത്ത ഇസ്‌ലാമിയും സോളിഡാരിറ്റിയും സഹായ ഹസ്തവുമായെത്തിയത് മറക്കാവുന്നതാണോ?  സൗകര്യമുള്ള വീട്, വൃത്തിയുള്ള ചുറ്റുപാട്, നല്ല ആഹാരം, കുടിവെള്ളം എന്നിവ ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്. ഇതിനായി ഒരുകൈ സഹായിക്കുവാന്‍ ജമാഅത്തെ ഇസ്‌ലാമിയും സോളിഡാരിറ്റിയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘിക്കപ്പെടേണ്ടതാണ്.
സാധാരണ ജനതയുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടാല്‍ അവരെ വര്‍ഗീയവാദിയെന്നോ തീവ്രവാദിയെന്നോ മുദ്രകുത്തുന്നത് രാഷ്ട്രീയ അസഹിഷ്ണുതയാണ്. തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്തത് മറ്റുള്ളവര്‍ ചെയ്യരുതെന്ന ചിന്തയില്‍നിന്നും ഉടലെടുത്തതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണം. 
ആദ്യത്തെ കര്‍ഷകത്തൊഴിലാളി സമരത്തിന് നേതൃതം നല്‍കിയത് അയ്യന്‍കാളിയാണെന്ന് അംഗീകരിക്കാന്‍ മടിയുള്ളവര്‍ കെ.പി.എം.എസ് പോലുള്ള സംഘടനകളില്‍ അംഗങ്ങളാകരുതെന്ന് പറഞ്ഞവര്‍  കെ.പി.എം.എസിലെ പിളര്‍പ്പ് മുതലാക്കാനുള്ള ചെന്നായയുടെ കൗശലം തിരിച്ചറിയപ്പെടേണ്ടത് തന്നെയാണ്. 'മാധ്യമം' പത്രത്തിനെതിരെ പടവാളോങ്ങുന്ന ചില പത്രങ്ങളുടെ നിലപാടുകളും ചോദ്യം ചെയ്യപ്പെടേണ്ടവയാണ്. ദലിത് ന്യൂനപക്ഷങ്ങളുടെ അവകാശ പോരാട്ടങ്ങളില്‍ അവര്‍ക്കൊപ്പം നിന്ന പത്രം 'മാധ്യമം' തന്നെയാണ്. വര്‍ഷങ്ങളായി ഈ പത്രം വായിക്കുന്ന ഒരു ദലിതനായ എന്നെ ആകര്‍ഷിച്ചത് ഇരകളാക്കുന്നവരുടെ പക്ഷത്തിന് പൂര്‍ണപിന്തുണ നല്‍കുന്ന നിലപാടുകളാണ്. മാധ്യമത്തിനെതിരെ വാളോങ്ങുന്നവരുടെ ഹിന്ദുത്വ അജണ്ടകള്‍ തിരിച്ചറിയപ്പെടണം. ഇവര്‍ വര്‍ഷങ്ങളായി വരികള്‍ക്കിടയില്‍ ഇത് ഒളിപ്പിച്ചുവെച്ച് നമ്മെ സമത്വം പഠിപ്പിക്കുകയാണ്. നാവ് നഷ്ടപ്പെട്ടവന്റെ നാവായി, കണ്ണ് നഷ്ടപ്പെട്ടവന് കാഴ്ചയായി, കേള്‍വി നഷ്ടപ്പെട്ടവന് കേള്‍വിയായി മാറിയ 'മാധ്യമ'ത്തിന് ആശംസകള്‍. നീതിയോടെ പോരാടുക.
വള്ളിക്കുന്നം പ്രഭ, താമരക്കുളം, ആലപ്പുഴ

No comments: