മോഡി നിയമത്തിനു മുന്നില്‍
2002 ഫെബ്രുവരി 28ന് അഹ്മദാബാദിലെ ഗുല്‍ബര്‍ഗ് ഹൌസിങ് സൊസൈറ്റിയില്‍ മറ്റു 68 പേര്‍ക്കൊപ്പം കിരാതമായി വധിക്കപ്പെട്ട ഇഹ്സാന്‍ ജാഫ്രിക്കുവേണ്ടി ഭാര്യ തന്നെ രംഗത്തിറങ്ങേണ്ടിവന്നു^ സിറ്റിസന്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസിന്റെ സഹകരണത്തോടെ. മോഡിയടക്കം 62 സീനിയര്‍ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും പൊലീസുകാരും ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് അവര്‍ ആരോപിച്ചു. നിയമത്തെ ബഹുമാനിക്കുന്ന മോഡിയുടെ പൊലീസ് സാകിയ ജാഫ്രിയുടെ പരാതി സ്വീകരിക്കാന്‍പോലും വിസമ്മതിച്ചിരുന്നു. നിവൃത്തികെട്ടാണ് അവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. തന്നെയും സര്‍ക്കാറിനെയും താറടിക്കാനാണ് കേസുവഴി ലക്ഷ്യമിടുന്നതെന്ന് മോഡി പറയുന്നു. 2002ലെ വംശഹത്യയില്‍ പങ്കില്ല. എന്നാല്‍, അനേകം സ്വതന്ത്ര അന്വേഷക സംഘങ്ങള്‍ ഇതേ മോഡിയുടെ പങ്ക് സ്ഥിരീകരിച്ചിട്ടുണ്ട്. നിരപരാധിയെന്ന് അവകാശപ്പെടുന്ന മോഡിയാകട്ടെ അന്വേഷണങ്ങളെ തടസ്സപ്പെടുത്തുകയും വിലക്കുകയുമാണ് ചെയ്തിട്ടുള്ളത്. മോഡിക്കു കീഴിലുള്ള ഒരു മന്ത്രിക്ക് ^മായാ കോഡ്നാനിക്ക്^ വംശഹത്യയില്‍ പങ്കുണ്ടായിരുന്നതിന് പ്രഥമദൃഷ്ട്യാ തെളിവുള്ളതായി പ്രത്യേകാന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തെ മോഡി നേരിടേണ്ടിവരുമെന്ന ഘട്ടമെത്തിയപ്പോഴാണ് ബി.ജെ.പി എം.എല്‍.എ കാലുഭായ് മാലിവാദ് അദ്ദേഹത്തിനുവേണ്ടി സുപ്രീം കോടതിയില്‍ പരാതി കൊടുത്തത്. അവസാനംവരെ നിയമത്തെ മറികടക്കാനും നേരിടാതിരിക്കാനുമാണ് മോഡിയുടെ ശ്രമം.
വാസ്തവത്തില്‍ ഇത്ര വലിയ വംശഹത്യയുടെ പേരില്‍ മോഡിക്ക് സമന്‍സ് കിട്ടാന്‍ എട്ടു വര്‍ഷമെടുത്തു എന്നതുതന്നെ ശുഭലക്ഷണമല്ല. പൊലീസാകട്ടെ നാനാവതി കമീഷനാകട്ടെ അദ്ദേഹത്തെ വിളിച്ചുവരുത്തിയില്ല ^രണ്ടും നീതിക്ക് പേരുകേട്ടവരല്ലതാനും. 2007 നവംബറില്‍ 'തെഹല്‍ക' വാരിക പുറത്തുകൊണ്ടുവന്ന ഞെട്ടിക്കുന്ന വസ്തുതകള്‍തന്നെ മോഡിക്കെതിരായ കുറ്റപത്രമായിരുന്നു. അഹ്മദാബാദ്, വഡോദര തുടങ്ങിയ സ്ഥലങ്ങളില്‍ മുസ്ലിംഹത്യ ആസൂത്രണം ചെയ്ത് നടപ്പാക്കിയ സംഘ്പരിവാറുകാരുടെ നേരിട്ടുള്ള വിവരണം, സംസ്ഥാന പൊലീസിന്റെ ഒത്താശയോടെ വി.എച്ച്.പിയും ബജ്റങ്ദളും ആയുധങ്ങള്‍ വിതരണം ചെയ്തതിന്റെ വിവരങ്ങള്‍, നരേന്ദ്ര മോഡി നേരിട്ട് വംശഹത്യയെ പ്രോല്‍സാഹിപ്പിച്ചതിനെപ്പറ്റിയുള്ള മൊഴികള്‍, പ്രോസിക്യൂട്ടര്‍മാരെയും നാനാവതി കമീഷനെയുമെല്ലാം സ്വാധീനിച്ച രീതികള്‍ തുടങ്ങി ഞെട്ടിക്കുന്ന തെളിവുകള്‍ പുറത്തുവന്നിട്ടും അന്വേഷണമോ സമന്‍സോ വിചാരണയോ മോഡിക്ക് നേരിടേണ്ടിവന്നില്ല. ഒടുവില്‍ ഇപ്പോഴാണ് നീതി മോഡിയെ അന്വേഷിച്ചുവരുന്നത്. ഇത് എഫ്.ഐ.ആറിലേക്കും കുറ്റപത്രത്തിലേക്കും എത്തുമോ എന്ന് കാണാനിരിക്കുന്നു. ഭരണഘടനക്കോ നിയമവാഴ്ചക്കോ അതീതനല്ല താനെന്ന് പുറമെ പ്രഖ്യാപിക്കുന്ന മോഡി നിയമത്തെ അതിലംഘിക്കാന്‍ ഇതുവരെ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചു; പക്ഷേ, ഇനിയുമത് സാധ്യമായേക്കില്ല എന്ന് അദ്ദേഹം അറിയണം. അന്വേഷക സംഘത്തെ നേരിടാന്‍ ഉപാധികളും മറ്റുമായി പഠിച്ച കളികള്‍ അദ്ദേഹം വീണ്ടും കളിക്കുന്നു എന്നാണ് സൂചന. മോഡിയുടെ കള്ളക്കളികളുടെ അവസാനം കണ്ടുതുടങ്ങി എന്നു കരുതാമോ?
1 comment:
നന്നായിരിക്കുന്നു ......ചിന്തകള്‍ക്ക് ഇനിയും മൂര്‍ച്ച കൂട്ടുക....
മോഡിക്കു മേലെ പരുന്തും പറക്കില്ലാ
മോഡി ദൈവമാണ്
മോഡി ഹിന്ദുക്കള്‍ക്ക് രാമനും .ക്രിസ്ത്യാനി കള്‍ക്ക് ജീസസും ,മുസ്ലിംകള്‍ക്ക് റഹീമും ആകുന്നു
ഇതൊന്നും ഞാന്‍ പറഞ്ഞതാല്ലട്ടോ ...
ആരോ പറഞ്ഞതാണ്....
ഇത് കേട്ട് ഞാനും ചിലത് പറഞ്ഞു...
അത് വായിക്കാന്‍ ഇവിടെ വരിക
http://www.anamika001122.blogspot.com
Post a Comment