ജമാഅത്തിന്റെ ജനാധിപത്യ ബോധത്തിന് പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട-കാരകുന്ന്
Sunday, May 23, 2010
ജില്ലയില്‍ സോളിഡാരിറ്റി ഏറ്റെടുത്തിട്ടുള്ള കുടിവെള്ള പദ്ധതികളുടെ പ്രഖ്യാപനം നിര്‍വഹിച്ച് താഴത്തൂരില് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിക പ്രസ്ഥാനത്തിന്റെയും ഇസ്ലാമിക യുവജന പ്രസ്ഥാനത്തിന്റെയും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുഖം മിനുക്കുന്ന ഏര്‍പ്പാടാണെന്ന പിണറായിയുടെ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പ്രിയ സഖാക്കളെ സഹോദരങ്ങളേയെന്ന് അഭിസംബോധന ചെയ്തുകൊണ്ട് സംസാരം ആരംഭിച്ച സി.ആര്. നീലകണ്ഠനെ സത്യം സഹിക്കാനാവാതെ കസേരയെടുത്തടിക്കുന്ന സംസ്കാരമാണ് സി.പി.എമ്മിന്‍േറത്.
ജമാഅത്തെ ഇസ്ലാമിയുടെ ജനാധിപത്യ ബോധത്തിന് പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട. കമ്മ്യൂണിസ്റ്റുകാരന് എന്നുമുതലാണ് ജനാധിപത്യം പഥ്യമായതെന്നും കാറല്‍ മാക്സ് 'മൂലധന'ത്തില്‍ ജനാധിപത്യം അംഗീകരിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ജനാധിപത്യ അടിത്തറയില്‍ നിലനില്‍ക്കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. മതത്തെ ദുരുപയോഗം ചെയ്തതിന്റെ പേരില്‍ തെരഞ്ഞെടുപ്പില്‍ വിലക്കിയ പി.സി. തോമസിനെ മുതുകത്തു ചുമന്ന് നടക്കുന്നവര്‍ വല്ലാതെ മതേതരത്വം പ്രസംഗിക്കേണ്ട. മതത്തെയും ജാതിയെയും ലാഭചേതം നോക്കി കൂടെക്കൂട്ടാനും അകറ്റാനുമുള്ള പിണറായിയുടെ അവസരവാദ ആഹ്വാനം ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു.
ജമാഅത്തെ ഇസ്ലാമിയും സോളിഡാരിറ്റിയും നടത്തുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ആദര്‍ശത്തിന്റെയും വിശ്വാസത്തിന്റെയും ഉത്തരവാദിത്വ ബോധത്തിന്െയും ഭാഗമാണെന്ന് ശൈഖ് മുഹമ്മദ് കാരകുന്ന് കൂട്ടിച്ചേര്‍ത്തു.
2 comments:
ജമാഅത്തെ ഇസ്ലാമിക്ക് നയം വ്യക്തമാക്കാനുള്ള സമയം കൂടിയാണിത്..
ജമാഅത്തിനെക്കുറിച്ചു കേൾക്കുന്ന ആരോപനങ്ങൽക്ക് വസ്തു നിഷ്ടമായി മറുപടി നൽകാൻ ജമാഅത്തിനു കഴിയുമോ..
പേടിക്കേണ്ട ഇതൊക്കെ പിണറായിയുടെ ഒരു നമ്പര്‍ അല്ലെ ? ഒളിപ്പിച്ചു വച്ചിരിക്കുന്ന മറ്റേ ആയുധമില്ലേ ..? ഹ സാമ്രാജ്യത്വ വിരോധം ... പിടി കിട്ടിയോ ? അത് വെച്ച് കൊട് ഓന്റെ മണ്ടക്കിട്ടു . ബോധം തെളിയും .സര്‍ട്ടിഫിക്കറ്റുകള്‍ എത്ര വേണേലും ഒന് തരും ...
Post a Comment