ഇ-മുതലാളിത്തം
Monday, June 14, 2010
സാങ്കേതിക വിദ്യ മികവിലും വേഗതയിലും മുന്നേറുന്ന മുറക്ക് ഉപഭോക്താക്കള്‍ക്ക് സൗകര്യങ്ങളും വര്‍ധിക്കും. അതേസമയം, വ്യാപാര കുത്തകകള്‍ക്ക് ഇത് നല്‍കുന്ന നേട്ടം അവരുടെ മുതലിറക്കുമായി തട്ടിച്ചാല്‍ വമ്പിച്ചതാവാം. 4-ജി വിദ്യയില്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കിട്ടുന്ന കുത്തക പദവി ആര്‍ക്കാണ് പ്രയോജനം ചെയ്യുകയെന്ന് കാണാന്‍ പോവുന്നു. 4,800 കോടി രൂപക്കാണ് മുകേഷ് അംബാനി ഇതിന്റെ അവകാശം ലേലത്തില്‍ വാങ്ങിയത്. 3-ജി സാങ്കേതിക വിദ്യ മൊബൈല്‍ ഫോണില്‍ പരിമിതമാണ്; എന്നിട്ടുപോലും കമ്പനികള്‍ വലിയ നേട്ടമാണ് കൊയ്യുന്നത്. 4-ജിയിലെത്തുമ്പോഴേക്കും സാധ്യതകള്‍ പെരുകും. ഉള്ളവനും ഇല്ലാത്തവനും തമ്മിലെ അന്തരം സാങ്കേതിക ശാസ്ത്ര രംഗത്തേക്കും വ്യാപിക്കുന്നു എന്നര്‍ഥം.
1 comment:
ഉള്ളവനും ഇല്ലാത്തവനും തമ്മിലെ അന്തരം സാങ്കേതിക ശാസ്ത്ര രംഗത്തേക്കും വ്യാപിക്കുന്നു എന്നര്‍ഥം.
കറക്റ്റ്..
Post a Comment